മാവ് നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

google news
mav

ഇന്ത്യയിൽ ധാരാളമായി വളരുന്നഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ്‌ മാങ്ങ. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങി നിർവധി തരം മാങ്ങകൾ ഉണ്ട്.

മാവ് എന്ന വൃക്ഷത്തിന്റെ ജന്മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും ദക്ഷിണ ഏഷ്യയിലാണ് മാവ് ജന്മം കൊണ്ടത് എന്ന് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയിൽ ബർമ്മയും ആൻഡമാൻ ദ്വീപുകളിലും ആയിരിക്കണം ഇത് ജന്മം കൊണ്ടത് എന്നാണ് കരുതുന്നത്. മാവിന്റെ ജന്മദേശം ആസ്സാം മുതൽ ബർമ്മ വരെ കാണപ്പെടുന്ന പ്രദേശങ്ങളിൽ ആയിരിക്കാമെന്ന് 1920-ൽ പോപ്പനോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1926-ൽ വാവിലോവ് എന്ന ശാസ്ത്രജ്ഞനും ഇന്തോ-ബർമ്മൻ പ്രദേങ്ങളായിരിക്കാം മാവിന്റെ ജന്മദേശമെന്ന് കണക്കാക്കിയിരുന്നു. എങ്കിലും 19561-ൽ മുഖർജി, ബർമ്മ, സയാ, ഇന്തോ-ചൈന, മലയ തുടങ്ങിയ സ്ഥലങ്ങളാണ് മാവിന്റെ ജന്മദേശമായി അഭിപ്രായപ്പെട്ടത്. ഇതിൽ തന്നെ ആസ്സാം-ബർമ്മ പ്രദേശങ്ങളിൽ ആയിരിക്കാം മാവിന്റെ ജനനം എന്ന് പറയപ്പെടുന്നു.

വിത്തുമുളച്ച് ഉണ്ടായ തൈകൾ ആയിരുന്നു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്നത്. പക്ഷേ, അങ്ങനെയുണ്ടാകുന്ന തൈകളിൽ കൂടുതലും മാതൃവൃക്ഷത്തിന്റെ ഗുണഗണങ്ങൾ ഇല്ലാത്തവയായിരിക്കാം. അങ്ങനെയുള്ള തൈകളിൽ മാതൃഗുണമുള്ള വൃക്ഷങ്ങളുടെ ശിഖരം ഒട്ടിച്ച് എടുക്കുകയാണ് വ്യാവസായികമായി മാങ്ങയുത്പാദനം ലക്ഷ്യമിട്ടുള്ള കൃഷിയിടങ്ങൾക്ക് അനുയോജ്യം. ഇങ്ങനെ ഒട്ടിച്ചെടുക്കുന്ന തൈകളേ ഗ്രാഫ്റ്റ് തൈകൾ എല്ലെങ്കിൽ ഒട്ടു തൈകൾ എന്നു പറയുന്നു. ഒട്ടുതൈകൾ ഉണ്ടാക്കുന്നതിനായി നല്ല വലിപ്പവും ആരോഗ്യവുമുള്ള വിത്തുകൾ മുളപ്പിച്ച് സ്റ്റോക്ക് ഉണ്ടാക്കുന്നു. സ്റ്റോക്കിനായി തിരഞ്ഞെടുക്കുന്ന തൈകൾക്ക് നല്ല ആരോഗ്യവും വളവില്ലാത്ത തണ്ടും ഉണ്ടായിരിക്കണം. കൊമ്പുണക്കം (ഡൈ ബാക്ക്), പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യു), ആന്ത്രക്ക്നോസ്, കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്), ചെന്നീരൊലിപ്പ് എന്നിവയാണ് രോഗങ്ങൾ.
 

Tags