കാർഷിക ഡ്രോൺ സേവനങ്ങൾ ലഭ്യമാക്കാൻ ഡ്രോൺ ഡെസ്റ്റിനേഷനും ഡീഹാറ്റും തമ്മിൽ പങ്കാളിത്തം

Partnership between Drone Destination and DeHat to provide agricultural drone services
Partnership between Drone Destination and DeHat to provide agricultural drone services


ന്യൂഡൽഹി: മുൻനിര ഡ്രോൺ സേവനദാതാക്കളും ഡിജിസിഎ അംഗീകൃത ഡ്രോൺ പൈലറ്റ് പരിശീലന കമ്പനിയുമായ ഡ്രോൺ ഡെസ്റ്റിനേഷനും, ബിസിനസ് ടു ഫാർമർ പ്ലാറ്റ്‌ഫോമായ ഡീഹാറ്റും തമ്മിൽ കൃഷിയിടങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പു വച്ചു.

വിത്ത്, വളങ്ങൾ, കീടനാശിനികൾ എന്നിവയുൾപ്പെടെ ഡീഹാറ്റിൻ്റെ വിപുലമായ കാർഷിക ഉൽപന്നങ്ങൾ ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള കർഷകർക്ക് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഡ്രോൺ സ്പ്രേയിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് കാർഷിക കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ഈ സഹകരണത്തിന് കീഴിൽ, ഡ്രോൺ ഡെസ്റ്റിനേഷൻ താൽപ്പര്യമുള്ള കർഷകർക്ക് ഡ്രോൺ സ്പ്രേ ചെയ്യാനുള്ള സൗകര്യം നൽകും, ഇത് ഡീഹാറ്റിൻ്റെ നൂതന ഉൽപ്പന്നങ്ങൾ രാജ്യത്തിൻ്റെ ഉൾപ്രദേശങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കും. കൂടാതെ, ഡീഹാറ്റ്11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ 14,000ൽ പരം കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ ഡ്രോൺ സേവനങ്ങൾക്കായി ലീഡുകൾ സൃഷ്ടിക്കുകയും ഉപയോക്താക്കൾക്ക് കാർഷിക സേവനങ്ങൾ നേരിട്ട് നൽകുകയും ചെയ്യും. 

ഡ്രോൺ ഡെസ്റ്റിനേഷൻ സിഇഒ ചിരാഗ് ശർമ്മ പറഞ്ഞു, “കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് അപാരമായ കഴിവുണ്ട്, ഡീഹാറ്റിൻ്റെ ശക്തമായ വിപണി സാന്നിധ്യത്താൽ, കൂടുതൽ കർഷകരിലേക്ക് എത്തിച്ചേരാനും ഇന്നത്തെ മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ അവരെ സഹായിക്കുന്നതിന് നൂതനമായ പരിഹാരങ്ങൾ നൽകാനും ഞങ്ങൾക്ക് കഴിയും."

ഡീഹാറ്റ് സഹസ്ഥാപകനും ഡയറക്ടറുമായ അംരേന്ദ്ര സിംഗ് പറഞ്ഞു, "ശക്തമായ സാങ്കേതിക ഇടപെടലുകളിലൂടെ ഇന്ത്യൻ കാർഷിക ആവാസവ്യവസ്ഥയെ ശാക്തീകരിക്കുന്നതിനാണ് ഡിഹാറ്റ് 'ഫാർമേഴ്‌സ് ഫസ്റ്റ് ' കാഴ്ചപ്പാടോടെ എപ്പോഴും നിലകൊള്ളുന്നത്." 

കർഷകർക്ക് ഡ്രോൺ സേവനങ്ങൾ നേരിട്ടും അനായാസമായും ആക്സസ് ചെയ്യാൻ അനുവദിക്കുന്ന ഡീഹാറ്റിൻ്റെ പ്ലാറ്റ്‌ഫോമിൽ ഒരു സേവനദാതാവായി ഡ്രോൺ ഡെസ്റ്റിനേഷൻ രജിസ്റ്റർ ചെയ്യും. ഗ്രാമീണ കർഷകർക്ക് തടസ്സങ്ങളില്ലാത്ത സംയോജനവും പ്രവേശനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ഡീഹാറ്റ് അതിൻ്റെ കാർഷിക ഉൽപ്പന്നങ്ങളും സേവനങ്ങളും ഡ്രോൺ ഡെസ്റ്റിനേഷൻ്റെ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യും.

Tags