കുറുനല്ലി പാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ

farmers

കോയമ്പത്തൂർ : റൂറൽ ആഗ്രികൽചർ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലി പാളയം പഞ്ചായത്തിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു .താഴ്ന്നതും ഉയർന്നതുമായ താപനില, വെള്ളപ്പൊക്കം, വരൾച്ച, ലവണാംശം, പോഷക സമ്മർദം എന്നിവയ്‌ക്കെതിരെയായി വിള പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് വിത്ത് പ്രൈമിംഗ് സാങ്കേതികവിദ്യ കർഷകർക്ക് പരിചയപ്പെടുത്തി കൊടുത്തു.

farmers

കൂൺ കൃഷിയുടെ പ്രാധാന്യം, ചെയ്യുന്നരീതി, പരമാവധി വിളവ് ലഭിക്കുന്നതിന് സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്നതിനെ കുറിച്ചും വിവരിച്ചു. കറുപ്പു കവുനി, സിവപ് കവുനി , തൂയ്യമല്ലി, ആത്തൂർ കിചിലി സംഭ, കരുഗുരുവായി, ആരുപതാം കുറുവായി പോലെയുള്ള വിവിധയിനം നാടൻ നെൽകൃഷി ഇനങ്ങളെ കർഷകർക്ക് പരിചയപ്പെടുത്തി കൊടുത്തു.

ഇത് കൂടാതെ വിര മരുന്ന്, കന്നുകാലികളിലെ കുത്തിവയ്പ്പ്, രോഗലക്ഷണങ്ങൾ, കന്നുകാലികളിലെ രോഗങ്ങളുടെ പ്രാരംഭ സൂചനകൾ എന്നിവ സംബന്ധിച്ച് കർഷകർക്ക് ബോധവത്കരണ ക്ലാസുകൾ നൽകുകയും ചെയ്യ്തു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

Tags