തീൻ മേശയിൽ ‘സ്റ്റാർ വാല്യൂ’ ഇവന് തന്നെ..!!!

 

പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോൾ നല്ല സ്റ്റാർ വാല്യൂ ഉള്ള ഭക്ഷണമാണ് കപ്പ.കോമ്പോകളിൽ പുത്തൻ പരീക്ഷണങ്ങൾ എല്ലാവരും ഈ വിഭവത്തിൽ പ്രതീക്ഷിക്കുന്നുണ്ട് താനും.എന്നാൽ കപ്പ കൂടുതൽ കഴിച്ചാൽ പാർശ്വഫലങ്ങളുണ്ടാകാം.പല തവണ വെള്ളത്തിൽ കഴുകിയെടുത്ത ശേഷമേ കപ്പ വേവിക്കാവൂ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ കപ്പ ഒഴിവാക്കുന്നതാകും നല്ലത്.ഇനി അറിയാം കപ്പയുടെ ഗുണങ്ങൾ..

കാർബോ ഹൈഡ്രേറ്റ് അഥവാ അന്നജം ധാരാളമടങ്ങിയ കപ്പ, ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്. ദഹിക്കാൻ വളരെ എളുപ്പവുമാണ്. ഒരു കപ്പ് കപ്പയിൽ 544 കാലറിയും 135 കാർബ്‌സും ഉണ്ട്. പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ ഭാരം കൂട്ടാൻ ഇതുപകരിക്കും. അനാരോഗ്യകരമായ കൊളസ്ട്രോളോ പൂരിത കൊഴുപ്പുകളോ ഒന്നുമില്ലാതെതന്നെ ഭക്ഷണത്തിൽ കാലറി കൂട്ടാൻ കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

കപ്പയിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.കപ്പയിൽ ധാരാളമുള്ള അന്നജം സൂക്രോസിന്റെ രൂപത്തിലാണുള്ളത്. 100 ഗ്രാം കപ്പയിൽ 7 മുതൽ 8 ശതമാനം വരെ അന്നജം അടങ്ങിയിട്ടുണ്ട്. സൂക്രോസ് ഊർജ്ജമായി മാറുന്നു. കപ്പ ഊർജ്ജദായകമാണ്. കപ്പയിലെ നാരുകൾ ഏറെ നേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.

ബി കോംപ്ലക്സ് വൈറ്റമിനുകളും ഫോളിക് ആസിഡും അടങ്ങിയ കപ്പ, നവജാത ശിശുക്കളിൽ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ വരാനുള്ള സാധ്യത തടയും. നാഡികൾക്കുണ്ടാകുന്ന വൈകല്യങ്ങളെ തടയാൻ സഹായിക്കുന്നതിൽ ഫോളിക് ആസിഡും ഒരു പ്രധാന ഘടകമാണ്. കപ്പയിൽ വൈറ്റമിൻ കെ ഉണ്ട്. ഇത് അൽസ്ഹൈമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

കപ്പയിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കുന്നു. കുടലിലെ വേദന ഇല്ലാതാക്കുന്നു, കോളോറെക്ടൽ കാൻസറിൽ നിന്ന് സംരക്ഷണമേകുന്നു. മലബന്ധം അകറ്റുന്നു. കപ്പയിലെ അയൺ, കാൽസ്യം, വൈറ്റമിൻ കെ എന്നിവ എല്ലുകൾക്ക് സംരക്ഷണം നൽകുന്നു. വിളർച്ച തടയുന്നു. കപ്പയിൽ ഇരുമ്പ് (iron)ധാരാളമുണ്ട്.മകോപ്പറും ഉണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു.

കപ്പയിലടങ്ങിയ പൊട്ടാസ്യം, രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന ഒരു ധാതുവാണ്. സോഡിയം വളരെ കുറവാണ് കപ്പയിൽ.ഫോളേറ്റ്, വൈറ്റമിൻ ബി തുടങ്ങി മറ്റ് നിരവധി പോഷകങ്ങൾ കപ്പയിലുണ്ട്. ഗർഭസ്ഥ ശിശുവിനെ നാഡീവൈകല്യങ്ങളിൽ നിന്നു രക്ഷിക്കാൻ ഇവ സഹായിക്കും. തലച്ചോറിന്റെ വികാസത്തിനും ഡി.എൻ.എ. യുടെ രൂപപ്പെടലിനും ഇത് സഹായകമാണ്.

The post തീൻ മേശയിൽ ‘സ്റ്റാർ വാല്യൂ’ ഇവന് തന്നെ..!!! first appeared on Keralaonlinenews.