കോവിഡ് ആഘോഷ പരിപാടികളില്‍ നിയന്ത്രണം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്‍ നിയന്ത്രണം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടി. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നതില്‍ മടി കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറില്‍ കയറ്റാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം പോലുള്ള ചടങ്ങില്‍ നിശ്ചിത എണ്ണത്തിലേറെ പേര് പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.