പാലക്കാട് നിന്ന് 615 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി
പാലക്കാട്: ജില്ലയില്‍ നിന്നും 615 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേയ്ക്ക് തിരിച്ചു. മണ്ണാര്‍ക്കാട്, കഞ്ചിക്കോട് മേഖലയില്‍നിന്നുള്ള തൊഴിലാളികളാണ് ഇന്നലെ വൈകീട്ട് 5.30ന് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജാര്‍ഖണ്ഡിലേയ്ക്ക് പോയത്.
തൃശൂരില്‍ നിന്നും 841 അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിന്‍ നാലരയോടെ പാലക്കാട് എത്തി 5.30ന് പാലക്കാട് നിന്നും യാത്രതിരിച്ചു. നാട്ടിലേയ്ക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ പതിവുപോലെ താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളന്ന് മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. എല്ലാ തൊഴിലാളികള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണവും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് ചപ്പാത്തി, വെജിറ്റബിള്‍ കറി, ഒരു പാക്കറ്റ് ബ്രെഡ്, 200 ഗ്രാം ജാം, നാല് കുപ്പി വെള്ളം എന്നിവയടങ്ങിയ കിറ്റും വിതരണം ചെയ്തു.