വര്‍ഗീയ മുദ്രവാക്യം വിളി : കുന്നംകുളത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

 

തൃശൂര്‍: പ്രതിഷേധ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രവാക്യം വിളിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരാതിയില്‍ കേസെടുത്തത്.

രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ട് കുന്നംകുളം നഗരത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നൂറോളം വരുന്ന ബി.ജെ.പി- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പ്രതിഷേധത്തിനിടെ നിസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍ തലകള്‍ പലതും കാണില്ലെന്നതുള്‍പ്പടെയുള്ള മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെതിരേ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൂടാതെ നിയമം ലംഘിച്ച് പ്രതിഷേധിച്ച 25 ഓളം എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

The post വര്‍ഗീയ മുദ്രവാക്യം വിളി : കുന്നംകുളത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേ കേസ് first appeared on Keralaonlinenews.