പാക്കിസ്ഥാന്‍ വ്യാജ ലൈസന്‍സുള‌ള 193 പൈല‌റ്റുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

 

ഇസ്ലാമാബാദ്: മേയ് മാസം 22 ന് പാകിസ്ഥാനെ ഞെട്ടിച്ച ദുരന്തമായിരുന്നു കറാച്ചിയില്‍ 97 പേരുടെ മരണത്തിനിടയായ വിമാനാപകടം. ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് അന്ന് തകര്‍ന്നത്.

അപകട സമയത്ത് പൈല‌റ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും രാജ്യത്തെ കൊവിഡ് കണക്ക് സംസാരിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതോടെ ദേശീയ വിമാന കമ്പനിയിലെ പൈല‌റ്റുമാര്‍ക്ക് വ്യാജ പൈല‌റ്റ് ലൈസന്‍സാണ് ഉള‌ളതെന്ന് വിവാദമുയര്‍ന്നു.

മൂന്നിലൊന്ന് പൈല‌റ്റുമാരും യോഗ്യതാ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയാണ് വിജയിച്ചതെന്ന് പാകിസ്ഥാന്‍ വ്യോമയാന മന്ത്രി തന്നെ അറിയിച്ചു. ആകെ 262 പൈല‌റ്റുമാരില്‍ 193 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ബന്ധപ്പെട്ട സ്ഥാപനമായ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. പാകിസ്ഥാനിലെ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.

ഇതില്‍ 140 പേര്‍ മറുപടി നല്‍കിയതായും അവരെ തങ്ങളുടെ വാദം നേരിട്ടറിയിക്കാന്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്ന അഞ്ചംഗ കമ്മി‌റ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. മ‌റ്റുള‌ളവര്‍‌ക്ക് സാങ്കേതിക കാരണങ്ങളാല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും വൈകാതെ നല്‍കുമെന്നും കമ്മി‌റ്റി അറിയിച്ചു.

The post പാക്കിസ്ഥാന്‍ വ്യാജ ലൈസന്‍സുള‌ള 193 പൈല‌റ്റുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി first appeared on Keralaonlinenews.