കണ്ണൂർ ആറളം സ്വദേശി കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചു
കണ്ണൂർ : ഇരിട്ടി ആറളം സ്വദേശിയായ മധ്യവയസ്കൻ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കാവുംപടി സ്വദേശിയും ആറളം കളരിക്കാട് താമസക്കാരനുമായ കാസിം (52) ആണ് മരണപ്പെട്ടത്. 25 വര്‍ഷക്കാലമായി സൗദി അറേബ്യയിലെ ഹയിലില്‍ ജോലി ചെയ്ത് വരികയാണ് കാസിം. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന കാസിം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ശനിയാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹം കുടുംബസമേതം ഹയിലിലാണ് താമസം. സുഹറയാണ് ഭാര്യ. മക്കള്‍: അനീറ, സുനീറ, അനീസ്. സഹോദരങ്ങൾ ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ, നസീമ, പരേതനായ മമ്മദ് ‘ കോളോത്ത് തൂപ്പറിന്റെയും ഐസുമ്മയുടെയും മകനാണ്. സംസ്കാരം കൊ വിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സൗദിയിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.കഴിഞ്ഞ ദിവസം ഇരിട്ടി സ്വദേശി കൊവിഡ് ബാധിച്ച് ഗുജറാത്തിൽ മരിച്ചിരുന്നു.