കാടാമ്പുഴ ഭഗവതിക്ക്‌ ഏറ്റവും പുതിയ സ്കൂട്ടർ സമർപ്പിച്ച് ടി വി എസ്

കാടാമ്പുഴ ഭഗവതിക്ക്‌ ഏറ്റവും പുതിയ സ്കൂട്ടർ സമർപ്പിച്ചു.  ടി വി എസ് ജൂപിറ്റർ സ്കൂട്ടറിന്റെ  ഏറ്റവും പുതിയ മോഡൽ സ്കൂട്ടർ കമ്പനി കാടാമ്പുഴ ദേവസ്വത്തിന് സമർപ്പിച്ചു. 
 
ടി വി എസ് മോട്ടോർസ് വൈസ് പ്രസിഡന്റ്‌ കെ എൻ രാധാകൃഷ്ണനിൽ നിന്നും ദേവസ്വം മാനേജർ പി കെ രവി

കാടാമ്പുഴ: കാടാമ്പുഴ ഭഗവതിക്ക്‌ ഏറ്റവും പുതിയ സ്കൂട്ടർ സമർപ്പിച്ചു.  ടി വി എസ് ജൂപിറ്റർ സ്കൂട്ടറിന്റെ  ഏറ്റവും പുതിയ മോഡൽ സ്കൂട്ടർ കമ്പനി കാടാമ്പുഴ ദേവസ്വത്തിന് സമർപ്പിച്ചു. 

ടി വി എസ് മോട്ടോർസ് വൈസ് പ്രസിഡന്റ്‌ കെ എൻ രാധാകൃഷ്ണനിൽ നിന്നും ദേവസ്വം മാനേജർ പി കെ രവി, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ എന്നിവർ ചേർന്ന് വണ്ടി ഏറ്റുവാങ്ങി. ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടെറിറ്ററി മാനേജർ മാത്യു എന്നിവരും ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.