താരങ്ങള്‍ നിറഞ്ഞ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍

സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്നതായിരുന്നു തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്‍റെ വാര്‍ഷിക നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖര്‍ നവരാത്രി

 
Actor Dileep and Kavya attend Kalyanaraman family's Navratri bash

അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു

തൃശൂര്‍: സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്നതായിരുന്നു തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്‍റെ വാര്‍ഷിക നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖര്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. 

(L-R) Katrina Kaif, Kalyani Priyadarshan with Mr. Ramesh Kalyanaraman at #KalyanNavratri festivities
(L-R) Katrina Kaif, Kalyani Priyadarshan with Mr. Ramesh Kalyanaraman at #KalyanNavratri festivities

ശ്രീരാമഭഗവാന്‍റെ പാരമ്പര്യത്തിന് ആദരവ് അര്‍പ്പിച്ച് സീതാസ്വയംവരത്തിലെ ധനുഷ് ബാണം തകര്‍ക്കുന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന തീം. കാലാതീതമായ ശക്തിയുടെയും സത്യം ജയിക്കുമെന്നതിനെയും സൂചിപ്പിക്കുന്നതാണിത്. ബാലനായ കൃഷ്ണന്‍ തൊട്ടിലാടിയതിന്‍റെ ആകര്‍ഷകമായ ചിത്രീകരണവും ഇവിടെ ഒരുക്കിയിരുന്നു. സാംസ്‌കാരികമായും ആദ്ധ്യാത്മികമായും ഏറെ പ്രധാനപ്പെട്ടതാണിത്. ഇവ രണ്ടും ചേര്‍ന്ന് ശ്രീരാമഭഗവാന്‍റെയും ശ്രീകൃഷ്ണഭഗവാന്‍റെയും പ്രാതിനിധ്യമാണ് ഒരുക്കിയിരുന്നത്. ഓരോന്നും വിഷ്ണുഭഗവാന്‍റെ വ്യത്യസ്ത അവതാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ്.

Actor Bobby Deol with Mr. Rajesh Kalyanaraman at their residence in Thrissur for the Navratri celebrations

കല്യാണരാമന്‍ കുടുംബം പാരമ്പര്യരീതിയില്‍ പാവകളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലു ഒരുക്കിയിരുന്നു. ഭൗതികതയില്‍നിന്ന് ആദ്ധ്യാത്മികതയിലേയ്ക്കുള്ള രൂപാന്തരത്തെ സൂചിപ്പിക്കുന്ന രീതിയില്‍ നിത്യജീവിതത്തിലെ രംഗങ്ങളും സരസ്വതി, പാര്‍വതി, ലക്ഷ്മി ദേവിമാരുടെ രൂപങ്ങളും ഇവിടെ ഒരുക്കിയിരുന്നു. അതിഥികളെ സ്വീകരിച്ചതിനൊപ്പം ബൊമ്മക്കൊലുവിനു പിന്നിലെ കഥകളും വിവരിച്ചിരുന്നു.

Tovino Thomas with family at the Navratri celebrations hosted by the Kalyanaraman family

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ആഗോള അംബാസിഡര്‍ കത്രീന കൈഫ് ആഘോഷങ്ങള്‍ക്കെല്ലാം മുന്‍നിരയിലുണ്ടായിരുന്നു. ഒപ്പം ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, അജയ് ദേവ്ഗണ്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ എന്നിവരും ബ്രാന്‍ഡിന്‍റെ ദക്ഷിണേന്ത്യൻ വിപണികളിലെ മുഖങ്ങളും ജനപ്രിയ താരങ്ങളുമായ കല്യാണി പ്രിയദര്‍ശനും രശ്‌മിക മന്ദാനയും ആഘോഷത്തില്‍ പങ്കെടുത്തു. നാഗ ചൈതന്യ, സംവിധായകന്‍ പ്രിയദര്‍ശന്‍, ജൂഡ് ആന്‍റണി തുടങ്ങിയ മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ അഭിനേതാക്കളും ഗായകരും ആഘോഷത്തില്‍ പങ്കെടുത്തു.

Tovino Thomas with family at the Navratri celebrations hosted by the Kalyanaraman family

ആഘോഷചടങ്ങില്‍ ടൊവീനോ തോമസ്, വരലക്ഷ്മി, ശരത്കുമാര്‍, രജീന കസാന്‍ഡ്ര, നീരജ് മാധവ്, പ്രണിത സുഭാഷ്, റേബ ജോണ്‍, നൈല ഉഷ, മമത മോഹന്‍ദാസ്, അശോക് ശെല്‍വന്‍, കാളിദാസ് ജയറാം, ദിലീപ്, കാവ്യ എന്നിവരുണ്ടായിരുന്നു. സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ശരത്, സുഷിന്‍ ശ്യാം, എന്നിവര്‍ക്കു പുറമെ സുചിത്ര മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, സൃഷ്ടി ബേല്‍, വൈശാഖ് സുബ്രമണ്യം എന്നിവരും ആഘോഷത്തില്‍ പങ്കാളികളായി.

Katrina Kaif with Mr. Ramesh Kalyanaraman at #KalyanNavratri 2024