മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് തെയ്യക്കോലങ്ങൾ..
മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. പുലർച്ചെ രണ്ടു മണിക്ക് പുലിയൂർ കണ്ണൻ ദൈവം അരങ്ങിലെത്തിയതോടെയാണ് തിരുമുറ്റം ചിലമ്പൊലി കൊണ്ടുണർന്നത്.
Jan 28, 2025, 13:38 IST
മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ അവസാനദിനമായ ചൊവ്വാഴ്ച വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. പുലർച്ചെ രണ്ടു മണിക്ക് പുലിയൂർ കണ്ണൻ ദൈവം അരങ്ങിലെത്തിയതോടെയാണ് തിരുമുറ്റം ചിലമ്പൊലി കൊണ്ടുണർന്നത്.
തലച്ചിറവൻ ദൈവം, തൊണ്ടച്ച ദൈവം എന്നിവരുടെ തിരു നടനത്തിനു ശേഷം ആചാരക്കാരുടെയും വാല്യക്കാരുടെയും നേതൃത്വത്തിൽ ഭഗവതിയുടെ മേലേരിക്ക് തിരുമുറ്റത്തു വച്ച് അഗ്നി പകർന്ന ശേഷം ഗണപതി തോറ്റവും നെയ്യാട്ടവും നടന്നു.
തുടർന്ന് തായ പരദേവതയും, മുച്ചിലോട്ടമ്മയുടെ നാഴിയും താക്കോലും കങ്കാണിയും കതിർ ക്കെട്ടുംകൈയ്യേറ്റ ദേവത നരമ്പിൽ ഭഗവതിയും അരങ്ങിലെത്തി.
കണ്ണങ്ങാട്ടു ഭഗവതിയും പുലിയൂർ കാളിയും വിഷ്ണുമൂർത്തിയും അരങ്ങിലെത്തി ഭക്തസഹസ്രങ്ങൾക്ക് അനുഗ്രഹാശിസുകൾ നൽകി.