ഓംകാരം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കൊട്ടിയൂർ പെരുമാൾക്ക് ഇളനീരാട്ടം..
ആയിരങ്ങളെ സാക്ഷിയാക്കി കൊട്ടിയൂർ പെരുമാളിന് ഇളനീരാട്ടം നടന്നു. വാദ്യമേളങ്ങളുടെ ഘോഷവും ഭക്തരുടെ നാമ സങ്കീർത്തനാരവങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പെരുമാളിന് അഭിഷേകം നടന്നത്.
May 31, 2024, 11:30 IST

ആയിരങ്ങളെ സാക്ഷിയാക്കി കൊട്ടിയൂർ പെരുമാളിന് ഇളനീരാട്ടം നടന്നു. വാദ്യമേളങ്ങളുടെ ഘോഷവും ഭക്തരുടെ നാമ സങ്കീർത്തനാരവങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പെരുമാളിന് അഭിഷേകം നടന്നത്.
മുത്തപ്പൻ ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നൽകി മടങ്ങിയ ശേഷം പാലക്കുന്നം നമ്പൂതിരി രാശി വിളിച്ചതോടെയാണ് ഇളനീരാട്ടം ആരംഭിച്ചത്.
ആദ്യം അദ്ദേഹം മൂന്ന് ഇളനീരുകൾ കൊത്തി ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപ്പിക്കുകയും ആ ഇളനീർതീർത്ഥം മന്ത്രം ചൊല്ലി സ്വയംഭൂ ശിലയിൽ അഭിഷേകം നടത്തുകയും ചെയ്തു.
തുടർന്ന് പാരികർമ്മികളായ ബ്രാഹ്മണർ ഇളനീരുകൾ കൊത്തി വെള്ളിക്കുടങ്ങളിലാക്കുകായും പിന്നീടത് സ്വർണക്കൂടത്തിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്യുകയും ചെയ്തു.
ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു കൊട്ടിയൂർ പെരുമാൾക്ക് ഇളനീരാട്ടം നടന്നത്.