കണ്ണൂരിൽ മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസ് ; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

 

കണ്ണൂർ : മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടിൽ നിന്നും കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി മുഹമ്മദ് ഹിലാൽ, ഷാഫിൻ എന്നിവരെയാണ് ചെന്നൈയിൽ നിന്നും പിടികൂടിയത്. ഇരുവരും ബംഗ്ളാദേശ തൊഴിലാളികളാണ്.

സംഭവത്തിൽ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു.കണ്ണൂർ സിറ്റി സി.ഐ പി. ആർ സതീശന്റെ നേതൃത്വത്തിലാണ് അറസ്റ്റ് 2018 സെപ്തംബറിലാണ് മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും അക്രമിച്ച് 60 പവൻ സ്വർണവും ലാപ് ടോപ്പും കവർച്ച ചെയ്തത്.

The post കണ്ണൂരിൽ മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസ് ; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ first appeared on Keralaonlinenews.