യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി : വി ടി ബൽറാം എംഎൽഎയ്ക്കും പരിക്ക്

 

പാലക്കാട് : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്
യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് പോലീസ് ലാത്തി വീശി. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി ടി ബൽറാം എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിഷേധം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വി ടി ബൽറാം എംഎൽഎയ്ക്ക് മർദ്ദനമേറ്റത്.പോലീസ് മനഃപൂർവ്വം ലാത്തി വീശിയതാണെന്നും തന്റെ തലയ്ക്ക് മർദ്ദനമേറ്റു എന്നാൽ അതിൽ അല്ല വിഷമം നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും വി ടി ബൽറാം എംഎൽഎ പ്രതികരിച്ചു. പ്രവർത്തകർ ഒരു പ്രകോപനവും സൃഷ്ടിച്ചില്ല എന്നും പോലീസ് കരുതിക്കൂട്ടി മർദിച്ചുവെന്നും എംഎൽഎ വിമർശിച്ചു.

The post യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി : വി ടി ബൽറാം എംഎൽഎയ്ക്കും പരിക്ക് first appeared on Keralaonlinenews.