മൻസൂർ വധം ; പ്രതികളുടെ കസ്റ്റഡിക്കായി ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും

 

കണ്ണൂര്‍ : പാനൂര്‍ മൻസൂർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടെന്നും തെളിവെടുപ്പ് നടത്തണമെന്നും ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.

ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുക.

The post മൻസൂർ വധം ; പ്രതികളുടെ കസ്റ്റഡിക്കായി ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമര്‍പ്പിക്കും first appeared on Keralaonlinenews.