‘ആക്രി പെറുക്കി’ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം രൂപ : ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

 

കണ്ണൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിള്‍ കേരള എന്ന പദ്ധതിയുടെ ടാഗമായി 11 കോടിയോളം രൂപ സംഭാവന നല്‍കി ഡിവൈഎഫ്‌ഐ. പഴയ വസ്തുക്കള്‍ ശേഖരി ച്ചും വിവിധ ജോലികള്‍ ചെയ്തുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10,95,86537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ്. 165,42059 കോടി രൂപ. കോഴിക്കോട് ജില്ലാ കമ്മിറ്റി 1,20,01,266 രൂപയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി 1,15,00,000 രൂപയും തൃശൂര്‍ ജില്ലാ കമ്മിറ്റി 1,07,29,328 കോടി രൂപയും സമാഹരിച്ചു. സംസ്ഥാനത്തെ 11 ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികള്‍ 10 ലക്ഷത്തിന് മുകളില്‍ സംഭാവന ചെയ്തു. സംസ്ഥാനത്തുടനീളം വൻ സ്വീകാര്യതയാണ് ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള ക്യാംപെയ്‌ന് ലഭിച്ചത്.

The post ‘ആക്രി പെറുക്കി’ ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം രൂപ : ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി first appeared on Keralaonlinenews.