കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരിൽ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍
കണ്ണൂർ : വിജിലൻസ് റെയ്ഡിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കുടുങ്ങി.പയ്യന്നൂര്‍ ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുടുങ്ങിയത്. കരിവെള്ളൂരിലെ പി വി. പ്രസാദ് ആണ് പിടിയിലായത്.
ഇയാള്‍ നിരന്തരമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ഫിനോഫ്തലിന്‍ പുരട്ടിയ പണവുമായി നടത്തിയ നാടകീയ നീക്കങ്ങളെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സിഐ പി.ആര്. മനോജ്, എസ്ഐ കെ.പി. പങ്കജാക്ഷന്, എഎസ്ഐമാരായ പി.നിജേഷ്, എം.വി. വിനോദ്, പി. ബിജു, കെ. ശ്രീജിത്ത്, എസ്. ജയശ്രീ, സിപിഒമാരായ എം. ഷൈജു, സജിത്ത് കൊതേരി, കെ. സുകേഷ്, കെ.നിതേഷ് എന്നിവരാണ് പരിശോധന നടത്തിയത്.