അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി
കണ്ണൂർ: കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ കബറടക്ക ചടങ്ങിന് ശേഷം സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ മുസ്ലിംലീഗ് ദേശീയ സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ , കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പി ,മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി, അബ്ദുൽ വഹാബ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, വി. ശിവദാസൻ എം.പി, എം.എൽ.എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി , അഡ്വ: സണ്ണിജോസഫ്, ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്, കോർപറേഷൻ മേയർ ടി.ഓ.മോഹനൻ, കെ.പി. സഹദേവൻ (സി.പി.എം ), കെ.കെ. വിനോദ് കുമാർ (ബി.ജെ.പി) , പി.ടി. ജോസ് ( കേരളാ കോൺഗ്രസ്സ് എം ), വെള്ളോറ രാജൻ ( സി.പി.ഐ ) , സി.എ. അജീർ ( സി.എം.പി ), പി.പി. ദിവാകരൻ ( ജനതാദൾ ) , പി. മോഹനൻ ( ആർ ,എസ് ,പി ), അഡ്വ. കെ .എ. ഫിലിപ് (കേരളാ കോൺഗ്രസ് ജേ) , രാജേഷ് പ്രേം ( എൽ.ജെ.ഡി ), കാസിം ഇരിക്കൂർ ( ഐ.എൻ.എൽ ), കെ. വി. സലിം (ഐ.എൻ.എൽ ഡെമോക്രാറ്റിക് ) , അബ്ദുറഹ്മാൻ കല്ലായി , കെഎസ് ഹംസ, എം.എ കരീം, സതീശൻ പാച്ചേനി , പി.ടി. മാത്യു , വി.പി. വമ്പൻ , അഡ്വ:എസ.മുഹമ്മദ്, എൻ.എ അബൂബക്കർ മാസ്റ്റർ , ടി,എ തങ്ങൾ , ഇബ്റാഹീം മുണ്ടേരി, കെ.വി. മുഹമ്മദലിഹാജി , കെ.ടി. സഹദുള്ള , അഡ്വ:കെ.എ. ലത്തീഫ്, ഇബ്രാഹീംകുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി, കെ.പി. താഹിർ , എം.പി.എ. റഹീം തുടങ്ങിയവർ പ്രസംഗിച്ചു .