വര്‍ക്കിങ്ങ് വിമന്‍സ് ഫോറം പ്രതിഷേധ പ്രകടനം നടത്തി

സ്ത്രീസുരക്ഷ പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ക്ഷേമപദ്ധതികള്‍ നിലനിര്‍ത്തുക, സര്‍വീസ് മേഖലയിലെ അന്യായമായ സ്ഥലംമാറ്റം അവസാനിപ്പിക്കുക, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വര്‍ക്കിങ്ങ് വിമന്‍സ് ഫോറ(എഐടിയുസി)ത്തിന്റെ ആഭിമുഖ്യത്തില്‍  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

 

കണ്ണൂര്‍: സ്ത്രീസുരക്ഷ പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ക്ഷേമപദ്ധതികള്‍ നിലനിര്‍ത്തുക, സര്‍വീസ് മേഖലയിലെ അന്യായമായ സ്ഥലംമാറ്റം അവസാനിപ്പിക്കുക, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വര്‍ക്കിങ്ങ് വിമന്‍സ് ഫോറ(എഐടിയുസി)ത്തിന്റെ ആഭിമുഖ്യത്തില്‍  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച്  വര്‍ക്കിങ്ങ് വിമന്‍സ് ഫോറം ജില്ലാ സെക്രട്ടറി എന്‍ ഉഷ ഉദ്ഘാടനം ചെയ്തു. ടി കെ സീന അധ്യക്ഷത വഹിച്ചു.കെ കെ ദീപ , സി കെ പുഷ്പ, സി രത്നവല്ലി, പി രത്‌നകുമാരി, സി ലത, പ്രേമ സന്തോഷ്, കെ ടി ഉഷാവതി സബിന എന്നിവർ നേതൃത്വം നൽകി.