ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

കൽപ്പറ്റ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്.

 

കൽപ്പറ്റ: കൽപ്പറ്റ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയോടെയാണ് സംഭവം. 500 മില്ലിയുടെ ഒമ്പത് ബോട്ടിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്‌സിപിഒ മാരായ ജയേഷ്, ബിനിൽ രാജ്, രാമു, അജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.