വയനാട്ടിൽ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി റോട്ടറി കബനിവാലി
റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി
Oct 28, 2025, 08:48 IST
മാനന്തവാടി: റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി 2025 നവംബർ മാസം 1-ാം തീയതി ശനിയാഴ്ച മൂന്ന് മണി മുതൽ അഞ്ച് മണി വരെ വിദഗ്ദ ഡോക്ടർമാർ മാനന്തവാടി സെൻറ് ജോസഫ് മിഷൻ ആശുപത്രിയിൽവച്ച് പരിശോധന നടത്തുന്നു.
ഈ സുവർണ്ണാവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റോട്ടറി കബനിവാലി മാനന്തവാടി പ്രസിഡണ്ട് ഷാജി എബ്രഹാം, ജോൺസൺ ജോൺ, ജിൻസ് ഫാൻ്റസി, ഷിബി നെല്ലിച്ചുവട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9074375635,9447219141 , 9447263035 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.