വയനാട് കള്ളാടി ദുരന്ത ബാധിതർക്ക് സൗജന്യ റേഷൻ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ജൂലൈ ഏഴിനുണ്ടായ  മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചു.

 

വയനാട് : കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ജൂലൈ ഏഴിനുണ്ടായ  മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട് മുതൽ 12 വരെയുള്ള വാർഡുകളിലെ കുടുംബങ്ങൾക്ക് അടിയന്തിര ആശ്വാസ നടപടിയുടെ ഭാഗമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടത്.