വയനാട്ടിൽ 41.5 ഗ്രാം എംഡിഎംഎ രണ്ട് യുവാക്കൾ പിടിയിൽ

മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

 

വയനാട് : മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുനിലിന്റെ നേതൃത്വത്തിൽ കർണാടകയിൽ നിന്നും വരുന്ന വാഹനങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.