വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു
വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ആളപായമില്ല.
Oct 27, 2025, 12:50 IST
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ആളപായമില്ല.ആശുപത്രിയുടെ പ്രധാന കവാടം കഴിഞ്ഞ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സംഭവം. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന വഴിയാണിത്. അപകടസമയത്ത് ആരും സമീപത്തില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പാർക്ക് ചെയ്തിരുന്ന ചില കാറുകൾക്ക് നിസ്സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.