വയനാട് ഗവ മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം
വയനാട് ഗവ മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലെ ട്യൂട്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തിക ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തും. എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷനുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Nov 11, 2026, 15:30 IST
വയനാട് : വയനാട് ഗവ മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലെ ട്യൂട്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തിക ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തും. എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷനുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖകളുമായി നവംബര്‍ 19 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04935-299424 .