വയനാട് ജില്ലയിൽ ഹോം വോട്ടിങ് പൂർത്തിയായി; വോട്ട് ചെയ്തത് 4317 പേർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിങ് പൂർത്തിയായി. അർഹരായവരിൽ 96 ശതമാനം പേരും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. 4438 വോട്ടർമാരിൽ 4317 പേരാണ് താമസ സ്ഥലങ്ങളിൽ വെച്ച് വോട്ട് രേഖപ്പെടുത്തിയത്.
Apr 6, 2026, 09:50 IST
വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ ഹോം വോട്ടിങ് പൂർത്തിയായി. അർഹരായവരിൽ 96 ശതമാനം പേരും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. 4438 വോട്ടർമാരിൽ 4317 പേരാണ് താമസ സ്ഥലങ്ങളിൽ വെച്ച് വോട്ട് രേഖപ്പെടുത്തിയത്.
മാനന്തവാടി മണ്ഡലത്തിൽ ആകെയുള്ള 1484 ഹോം വോട്ടർമാരിൽ 1445 പേരും കൽപറ്റ മണ്ഡലത്തിൽ 1370 ഹോം വോട്ടർമാരിൽ1339 പേരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 1584 ഹോം വോട്ടർമാരിൽ 1533 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയാണ് ഹോം വോട്ട് നടത്തിയത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീൽ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ചു.