വയനാട്ടിലെ സി.പി.ഐ നേതാവ് പി എസ് വിശ്വംഭരൻ അന്തരിച്ചു
വയനാട്ടിലെ മുതിർന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരൻ (68) അന്തരിച്ചു. 1977 പാർട്ടി അംഗമായ അദ്ദേഹം വർഗ ബഹുജന സംഘടനകളുടെ നേതൃനിരയിൽ സജീവമായിരുന്നു
May 13, 2025, 10:45 IST
പുൽപ്പളളി: വയനാട്ടിലെ മുതിർന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരൻ (68) അന്തരിച്ചു. 1977 പാർട്ടി അംഗമായ അദ്ദേഹം വർഗ ബഹുജന സംഘടനകളുടെ നേതൃനിരയിൽ സജീവമായിരുന്നു. എഐവൈഎഫ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, കിസാൻ സഭ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
തുടർന്ന് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായി. അസുഖ ബാധിതനായതിനെ തുടർന്ന് സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുകയായരുന്നു. 2000-2005 വരെ പുൽപ്പളളി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. മരണ സമയത്ത് പാർട്ടി പുൽപ്പളളി മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. സുനന്ദയാണ് ഭാര്യ. മക്കൾ രേഷ്മ, രമ്യ. മരുമക്കൾ, ദിനേശൻ, ശ്രീകാന്ത്. സഹോദരങ്ങൾ; അമ്മിണി, പുരുഷോത്തമൻ, വിജയൻ, പുഷ്പ്പ, വിജി, സുരേഷ് എം എസ്( സിപിഐഎം ജില്ലാ കമ്മിറ്റി അംഗം)