വയനാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രം സ്ട്രോങ്ങ് റൂം ഏറ്റെടുത്തു
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉള്‍പ്പെട്ട നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രവും സ്ട്രോങ്ങ് റൂമുകളും സജ്ജമാകുന്നു.
വയനാട് : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉള്‍പ്പെട്ട നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രവും സ്ട്രോങ്ങ് റൂമുകളും സജ്ജമാകുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാള്‍, എസ്.ഡി.എം എല്‍.പി.സ്‌കൂള്‍ സെന്‍ട്രല്‍ ബില്‍ഡിങ്ങ്, എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മെയിന്‍ ഹാള്‍, യു.പി സ്‌കൂള്‍ എന്നിവയാണ് ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും സ്ട്രോങ്ങ് റൂമായും പ്രവര്‍ത്തിക്കുക.
സ്ഥാപന മേധാവികള്‍ ഈ കെട്ടിടങ്ങളും പരിസരങ്ങളും തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി വിട്ടുനല്‍കണം. ഈ കെട്ടിടങ്ങളില്‍ ആവശ്യയമായ സൗകര്യങ്ങള്‍ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ ഏര്‍പ്പെടുത്തണം. നവംബര്‍ 7 ന് വൈകീട്ട് 5 ന് മുമ്പ് സ്ട്രോങ്ങ് മുറികളുടെ അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നവബംര്‍ 18ന് വൈകീട്ട് 5 നകം പൂര്‍ണ്ണ സജ്ജമാകണം. കേന്ദ്രങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് ചുമലതല നല്‍കി ഉത്തരവിറങ്ങി.