മുണ്ടക്കൈ-ചുരൽമല ദുരന്തബാധിതർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഒരുക്കും : വയനാട് ജില്ലാ കളക്ടർ 

മുണ്ടക്കൈ-ചുരൽമല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

 

വയനാട് : മുണ്ടക്കൈ-ചുരൽമല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ 432 കുടുംബങ്ങളിലെ 743 പേർക്കാണ് വാഹന സൗകര്യം ആവശ്യമുള്ളത്. ഡിസംബർ 11 ന് ഏഴ് ബസുകളിലായി രാവിലെ 11 നുംഉച്ചയ്ക്ക് 2.30 നും രണ്ട് ട്രിപ്പുകൾ വീതം സർവീസുകൾ നടത്തും. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏർപ്പെടുത്തിയതെന്ന് നോഡൽ ഓഫീസർ പി ബൈജു അറിയിച്ചു.

ഡിസംബർ രാവിലെ 11 ന് വിവിധ പ്രദേശങ്ങളിൽ നിന്നും ചൂരൽമല പോളിങ് കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ബസ് സർവീസുകൾ

ബസ് നമ്പർ ഒന്ന്-കൽപ്പറ്റ സിവിൽ സ്റ്റേഷൻ

ബസ് നമ്പർ രണ്ട് - കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്

ബസ് നമ്പർ മൂന്ന് - കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ്

ബസ് നമ്പർ നാല്-വടുവൻചാൽ

ബസ് നമ്പർ അഞ്ച് - വൈത്തിരി

ബസ് നമ്പർ ആറ് - മീനങ്ങാടി

ബസ് നമ്പർ ഏഴ് - മേപ്പാടി

ഉച്ചയ്ക്ക് 2.30 ന് വിവിധ പ്രദേശങ്ങളിൽ നിന്നും ചൂരൽമല പോളിങ് കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ബസ് സർവീസുകൾ

ബസ് നമ്പർ ഒന്ന്-കണിയാമ്പറ്റ

ബസ് നമ്പർ രണ്ട്- കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്

ബസ് നമ്പർ മൂന്ന് - കാപ്പംകൊല്ലി

ബസ് നമ്പർ നാല്-തിനപുരം

ബസ് നമ്പർ അഞ്ച് - മേപ്പാടി

ബസ് നമ്പർ ആറ് - നെടുമ്പാല അമ്പലം

ബസ് നമ്പർ ഏഴ് - കുന്നമ്പറ്റ