പേരിയ ചുരം റോഡിനോടുള്ള അവഗണന: തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരികൾ
പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു. ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ടും മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ടും റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
കൽപ്പറ്റ: പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു. ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ടും മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ടും റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല.
വരായാൽ ,പേരിയ 39, പേരിയ 36, പേരിയ 34, ചന്ദനത്തോട് ,അലാർ , അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന യാത്രാദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല. കൂടാതെ വിദ്യാർത്ഥികൾ, കർഷകർ, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണ് ഈ പ്രദേശത്തുള്ള ജനങ്ങൾ.
ജനങ്ങൾക്ക് യാതൊരു വിലയും നൽകാതെയുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് 2024 നവ:13 ന് നടക്കുന്ന പാർലമെൻറ്റ് ഇലക്ഷൻ ബഹിഷ്ക്കരിച്ചു പ്രതിഷേധം അറിയിക്കുവാൻ കെ.വി.വി.ഇ.എസ് ആഹ്വാനം ചെയ്തു. ഇന്നാട്ടിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കുവാനും ഭാവി പരിപാടികൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു.
കേരളാ വ്യപാരി വ്യവസായി ഏകോപനസമിതി പേരിയ യൂണിറ്റ് ജില്ലാ കമ്മറ്റിയുടെ അനുമതിയോടെ യോഗം ചേർന്ന് തീരുമാനം എടുത്തു. കെ.വി.വി.ഇ.എസ് പേരിയ യൂണിറ്റ് പ്രസിഡന്റ് ജോയി തെങ്ങും തോട്ടത്തിൽ, സെക്രട്ടറി നിസാമുദീൻ ഊരാച്ചേരി, ട്രഷറർ ഇബ്രാഹീം വി കെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു .