ജീവനക്കാരുടെ പിടിച്ച് വച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണം: എൻ.ജി.ഒ അസോസിയേഷൻ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പിടിച്ച് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആവശ്യപെട്ടു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പിടിച്ച് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ആവശ്യപെട്ടു. ഇടത് സർക്കാരിന്റെ വഞ്ചനാത്മക നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കുറ്റപത്ര സമർപ്പണം വയനാട് കളക്റ്റിന് മുമ്പിൽ സംസാന സെക്രട്ടറിയേറ്റ് മെമ്പർ ബിനു കോറോത്ത് കുറ്റപത്രം വായിച്ച് ഉദ്ഘാടനം ചെയ്തു.
കുടിശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക. 12-ാം ശമ്പള കമ്മിഷനെ നിയമിക്കുക, എൻ.പി.എസ് പിൻവലിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഹനീഫ ചിറക്കൽ, കെ.എ മുജീബ്, ജില്ലസെക്രട്ടറി പി.ജെ ഷൈജു,ആർ. ചന്ദ്രശേഖരൻ, സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ,പി. ശശിധര കുറുപ്പ്,ജില്ലാ ട്രെഷറർ സി.ജി. ഷിബു, കെ.ജി.ഒ യു സംസ്ഥാന ട്രഷറർ ഗോപകുമാർ എന്നിവർ സംസാരിച്ചു.
ഗ്ലോറിൻ സെക്വീര, ആർ രാം പ്രമോദ്, ലൈജു ചാക്കോ, പി അബ്ദുൾ ഗഫൂർ, പി.എച്ച് അഷ്റഫ് ഖാൻ, പി.റ്റി സന്തോഷ്, എൻ.വി അഗസ്റ്റ്യൻ, കെ. സുബ്രഹ്മണ്യൻ, എം.നസീമ, ഇ.വി. ജയൻ, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി