സാധാരണക്കാരന്റെ മനസ്സറിഞ്ഞ് ഗ്രാമങ്ങളിലൂടെ സത്യൻ മൊകേരിയുടെ പര്യടനം
കല്‍പറ്റ മണ്ഡലത്തിലെ പൊതുപര്യടനം പൂക്കോട് വെറ്ററനറിയില്‍ നിന്നായിരുന്നു ആരംഭിച്ചത്. കോടനീങ്ങി തുടങ്ങുതേയുള്ളു. കാത്തുനില്‍ക്കുന്ന തൊഴിലാളികളും ജീവനക്കാരും
ഞാന്‍ ഇറങ്ങുക ജനങ്ങളിലേയ്ക്കാണ്. ഇന്നലെ ഇന്നും എന്നും. കൂടെ നില്‍ക്കാന്‍ പ്രതിനിധിയില്ലാ എന്നൊരു ദുരന്തം വയനാടിന് ഉണ്ടാവില്ല.
കൽപ്പറ്റ: കല്‍പറ്റ മണ്ഡലത്തിലെ പൊതുപര്യടനം പൂക്കോട് വെറ്ററനറിയില്‍ നിന്നായിരുന്നു ആരംഭിച്ചത്. കോടനീങ്ങി തുടങ്ങുതേയുള്ളു. കാത്തുനില്‍ക്കുന്ന തൊഴിലാളികളും ജീവനക്കാരും. വയനാട്ടിലെ ദുരന്തം നേരിട്ടറിഞ്ഞവരും അനുഭവിച്ചവരുമാണ് പലരും.
വഴിയോരക്കാഴ്ചക്കാരനായി ജനപ്രതിനിധിയുടെ തിരസ്കരണം ബോധ്യപ്പെട്ടവര്‍. സ്ഥാനാര്‍ഥിയുടെ സംസാരം കഴിഞ്ഞു. കേട്ടുനിന്നവര്‍ക്ക് പറഞ്ഞുതീരുന്നില്ല. ചൂണ്ടയിലും ചുണ്ടഫാക്ടറിയിലും കാത്തു നില്‍ക്കുന്നവരെ ഓര്‍മ്മിപ്പിക്കുന്നു പ്രവര്‍ത്തകര്‍. കൈവീശി നീങ്ങി, കാത്തു നില്‍ക്കുന്ന തോട്ടം തൊഴിലാളികള്‍ക്കിടയിലേക്ക്.
ചുണ്ടയിലും പൊഴുതനയിലും നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ഥിയെ മുദ്രാവാക്യം വിളികളോടെയും തേയിലക്കൊളുന്ത്ചേര്‍ത്ത പൂക്കള്‍ നല്‍കിയും സ്വീകരിച്ചു. സ്തീശാക്തീകരണവും ലയങ്ങളുടെ നവീകരണവും സംസാരമായി. സന്തോഷത്തോടെ യാത്രയാക്കുന്നു. ചാര്‍ത്തിയ രക്തഹാരങ്ങള്‍ സമാഹരിച്ച് വാഹനത്തിലേയ്ക്ക് നല്‍കുന്നു. ഷംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയില്‍ ഉസ്താദ് കുഞ്ഞുമുഹമ്മദ് ദാരിമിയുടെ നേതൃത്വത്തില്‍ കാത്തുനിന്നിരുന്നു. വര്‍ത്തമാന രാഷ്ട്രീയവും നാടിന്റെ പ്രശ്നങ്ങളും ചർച്ചയായി തുടര്‍ന്ന് സെന്റ് വിന്‍സെന്റ് പുനരധിവാസ കേന്ദ്രത്തില്‍ മദര്‍ വിന്‍കാന്‍സിയയും അന്തേവാസികളെയും സന്ദര്‍ശിച്ചു.
കെഎംഎം സര്‍ക്കാര്‍ ഐടിഐയില്‍ വിദ്യാര്‍ഥികള്‍ സത്യേട്ടനെ ശ്രദ്ധാപൂര്‍വ്വം കേട്ടു. കന്നി വോട്ട് ഇടതിന് ഉറപ്പിക്കാമെന്ന് വിദ്യാര്‍ഥികളുടെ വാക്ക്. ഉച്ചഴിഞ്ഞ് തരിയോട് ബേക്കറിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കമ്പോളം കേന്ദ്രീകരിച്ച് ഒരു ഓട്ടപ്രദക്ഷിണം. ബാണാസുര ഡാം പരിസരത്ത് പ്രകൃതി രമണീയത ആസ്വദിക്കാനെത്തിയവരോട് തെരഞ്ഞെടുപ്പ് വിശേഷം ആരാഞ്ഞു, വോട്ട് അഭ്യര്‍ഥിച്ചു. വയനാടിന്റെ ദുരന്തം ഉള്ളുലച്ചതും തീരാ വ്യഥയായി തുടരുന്നതും കേന്ദ്ര ഭരണകൂടത്തിന്റെ അവഗണനയും മനസ്സില്‍ ഊറിനില്‍ക്കുന്നത് പ്രകടമാകുന്നു ഓരോ സംസാരങ്ങളിലും. കച്ചവട തകര്‍ച്ച പറയുന്ന ചെറുകച്ചവടക്കാരും സ്ഥാനാര്‍ഥിയെ വളഞ്ഞു.
ഞാന്‍ ഇറങ്ങുക ജനങ്ങളിലേയ്ക്കാണ്. ഇന്നലെ ഇന്നും എന്നും. കൂടെ നില്‍ക്കാന്‍ പ്രതിനിധിയില്ലാ എന്നൊരു ദുരന്തം വയനാടിന് ഉണ്ടാവില്ല. കരഘോഷത്തോടെയുള്ള പ്രതികരണം മുഴങ്ങുന്നു. പള്ളിക്കുന്ന് പള്ളിയിലും കണിയാമ്പറ്റ വൃദ്ധസദനത്തിലും സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സങ്കടകഥകള്‍ പറയുന്നവണേറെ.
വയോധികരുടെ മനസ്സിലെ ചൂല്‍മലയ്ക്ക് വിവരിക്കാനാവാത്ത സൗന്ദര്യമാണ്. പുനരധിവസത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ മികവ് ജനംതിരിച്ചറിഞ്ഞ് സ്ഥാനാര്‍ഥിയോട് പങ്കുവയ്ക്കുന്നുമുണ്ട്. മില്ല്മുക്ക് കമ്പിനി കഴിഞ്ഞ കല്‍പറ്റയില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. പ്രദേശിക കണ്‍വെന്‍ഷന്‍ തുടരുന്നു.
സ്ഥാനാര്‍ഥിയെ കാത്ത് വലിയ ആള്‍ക്കൂട്ടം. ചെറിയൊരു പ്രസംഗം. പിന്നെ ജനങ്ങള്‍ക്കിടയിലൂടെ ക കൂപ്പിയും കൈകോര്‍ത്തും. സെല്‍ഫിക്കും രക്തഹാരമണിയിക്കുന്നതിനും എല്ലാം കൂടെ നില്‍ക്കുന്നു. കാത്തുനില്‍ക്കുന്ന ചാനല്‍ മൈക്കുകള്‍ക്ക് കൃത്യമായ മറുപടിയും. സത്യന്‍ മൊകേരി ജനങ്ങള്‍ക്കിടയില്‍ ഇടമുറപ്പിച്ച് നീങ്ങുകയാണ്.
ഇടതുനേതാക്കളായ കെ സുഗതന്‍ , എം വി ബാബു, യൂസഫ് ചെമ്പന്‍, എംവി വിജേഷ്,എം ജനാര്‍ദ്ദനന്‍,എം സെയ്ത്, എന്‍ ഒ ദേവസ്സി, കെ എല്‍ ദേവസ്സി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു