റോഡിനോട് അവഗണന: വയനാട്ടിൽ വോട്ട് ബഹിഷ്കരിക്കുവാൻ ജനകീയ കൂട്ടായ്മ തീരുമാനിച്ചു
പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ ഒന്നാം മൈൽ - കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയിൽ പ്രതിഷേധിച്ച് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.
Nov 19, 2025, 08:55 IST
അഞ്ചുകുന്ന്:പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ ഒന്നാം മൈൽ - കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയിൽ പ്രതിഷേധിച്ച് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.
ക്യാമ്പയിനിംഗും മറ്റു തുടർ നടപടികളുമായി മുൻപോട്ട് പോകാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.പനമരം വെള്ളമുണ്ട പടിഞ്ഞാറത്തറ എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് ഒന്നാം മൈൽ - കാരക്കാമല റോഡ്.