നിർബന്ധിത സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കുക; എൻ.ജി.ഒ അസോസിയേഷൻ
പൊതു സ്ഥലമാറ്റ മാനദന്ധംറവന്യം വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു
വയനാട് : പൊതു സ്ഥലമാറ്റ മാനദന്ധംറവന്യം വകുപ്പിലെ പൊതു സ്ഥാല മാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ്/വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉൾപെടെയുള്ള ജീവനക്കാരുടെ നിർബന്ധിതസ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വയനാട് കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് കെ റ്റി ഷാജി ഉദ്ഘാടനം ചെയ്തു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ ലിസ്റ്റുകൾക്ക് കാലാവധി നിശ്ചയിച്ചത് വർഷങ്ങളായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ പ്രെമോഷൻ അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, ജില്ലാ ജോ: സെക്രട്ടറി ഇ.വി.ജയൻ, എം.വി.സതിഷ്കുമാർഎന്നിവർ പ്രസംഗിച്ചു.ടി.പരമേശ്വരൻ, ഷെറിൻ ക്രിസ്റ്റഫർ, പി.ജി. സവിത, ആർ. രമ്യ എന്നിവർ നേതൃത്വം കൊടുത്തു.