നിസ്വാര്‍ത്ഥ സേവകരായിരിക്കണം പൊതുപ്രവര്‍ത്തകര്‍ ; ടി  സിദ്ധിഖ് എം എല്‍ എ

 

കല്‍പ്പറ്റ ; കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലറും കലിക കോളേജ് സ്ഥാപകനുമായ കെ കെ ജോണ്‍ മാസ്റ്ററുടെ രണ്ടാം വാര്‍ഷികത്തില്‍ കര്‍ഷക കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും ജോണ്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്‌കേളര്‍ഷിപ്പ് വിതരണവും നടത്തി. പൊതുപ്രവര്‍ത്തകര്‍ക്ക്  മാതൃകയായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ചുണ്ടയില്‍ അദ്ദേഹം ആരംഭിച്ച കലിക കോളേജ് എന്ന സ്ഥാപനം ഒരു കാലത്ത് വയനാട് ജില്ലയിലെ തന്നെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രമായിരുന്നു.  

ഉന്നതവിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന കാലത്ത്  നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് വിദ്യാഭ്യാസത്തിന് ആശ്രയമായി നിലകൊണ്ട സാരഥി എന്ന നിലയില്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു കെ കെ ജോണ്‍ മാസ്റ്റര്‍ കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ആയിരിക്കെ വികസന പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലുള്ളവരിലേക്ക് എത്തിക്കാന്‍ എന്നും മുന്‍ഗണന നല്‍കിയതിലൂടെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഇഷ്ട നേതാവായിട്ടാണ് ജോണ്‍ മാസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. വിദ്യാസമ്പന്നരും പൊതുജനത്തോടും സാധരാണക്കാരോടും പ്രതിബദ്ധതയുള്ളവരുമായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകരെന്നും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും പകര്‍ത്താവുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാത്രകയാണ് കെ കെ ജോണ്‍ മാസ്റ്ററുടെ എ പൊതുജീവിതമെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അഡ്വ ടി സിദ്ധിഖ് എം എല്‍ പറഞ്ഞു.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഇന്നും മാര്‍ഗ്ഗദീപമായി ജോണ്‍ മാസ്റ്റര്‍ നിലകൊളളുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ജീവിത കാലത്ത് അദ്ദേഹം നടത്തിയ നിസ്വാര്‍ത്ഥമായ ഇടപെടലുകളുടെ ഫലം കൂടിയാണെന്നും എം എല്‍ എ കൂട്ടി ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം എന്‍ വേണു മാസ്റ്റര്‍ നടത്തി , പി കെ കുഞ്ഞിമൊയ്തീന്‍ , ഗിരീഷ് കല്‍പ്പറ്റ, എന്‍ ജി ഒ അസോഷിയേഷന്‍ സംസാഥാന വൈസ് പ്രസിഡന്റ് ഉമാശങ്കര്‍, രാജറാണി, സാലി റാട്ടക്കൊല്ലി, പി കബീര്‍ , ഡോ: നീതു ജോണ്‍ , ആര്‍ രാജന്‍ , ബാബു മാസ്റ്റര്‍, ജോണ്‍ , വാസു മുണ്ടേരി , സക്കറിയാസ് , എന്നിവര്‍ സംസാരിച്ചു . പരിപാടിയില്‍ ജിണ്‍സന്‍ പി ജെ അദ്ധ്യക്ഷത വഹിച്ചു. പി കെ മുരളി സ്വാഗതവും, മുഹമ്മദലി കെ കെ നന്ദിയും പറഞ്ഞു.