ഭാവിതലമുറയുടെ ഡിജിറ്റൽ ജാഗ്രതയ്ക്ക് പോലീസിന്റെ 'കിഡ് ഗ്ലോവ്'

വിദ്യാർത്ഥികൾക്ക് കൗതുകവും സൈബർ വിജ്ഞാനവുമേകി പോലീസിന്റെ 'കിഡ് ഗ്ലോവ്'. കേരള പോലീസിൻ്റെ സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ വയനാട് പോലീസും മലയാള മനോരമയും ആലിബി ഫോറൻസിക്സും സംയുക്തമായി മുട്ടിൽ WOHSS സ്കൂളിൽ കിഡ് ഗ്ലോവിൻെറ ജില്ലാ തല ഉദ്ഘാടനം നടത്തി.  

 

മുട്ടിൽ: വിദ്യാർത്ഥികൾക്ക് കൗതുകവും സൈബർ വിജ്ഞാനവുമേകി പോലീസിന്റെ 'കിഡ് ഗ്ലോവ്'. കേരള പോലീസിൻ്റെ സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ വയനാട് പോലീസും മലയാള മനോരമയും ആലിബി ഫോറൻസിക്സും സംയുക്തമായി മുട്ടിൽ WOHSS സ്കൂളിൽ കിഡ് ഗ്ലോവിൻെറ ജില്ലാ തല ഉദ്ഘാടനം നടത്തി.  ചടങ്ങിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്  നിർവഹിച്ചു. ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു.

 ഡിജിറ്റൽ സേഫ്റ്റി ആൻറ് സൈബർ അവയർനെസ്സ് എന്ന വിഷയത്തിൽ വയനാട് സൈബർ ക്രൈം സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബിനോയ്‌ സ്കറിയ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ അബ്ദുൾ സലാം എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ഓൺലൈൻ മാധ്യമങ്ങളിലേയും ഗെയിമുകളിലേയും അറിയാചതിക്കുഴികളും അനുബന്ധ പ്രതിരോധ മാർഗ്ഗങ്ങളും മറ്റും അവബോധന ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഡബ്ല്യൂ.എം. ഓ  സി.ഇ.ഒ  ഇ. മുഹമ്മദ്‌ യൂസഫ്, മനോരമ സീനിയർ എക്സിക്യൂട്ടീവ് ഫ്രാൻസിസ് ജോസ്, എസ്.പി.സി എ.ഡി.എൻ.ഓ കെ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.