പോക്സോ ; വയനാട് വൈത്തിരിയിൽ മധ്യ വയസ്കൻ റിമാൻഡിൽ

പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ

 

വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 

2020 മുതൽ ഇയാൾ  കുട്ടികൾക്കെതിരെ  അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. രണ്ട് കുട്ടികളുടെ പരാതികളിലായി രണ്ടു കേസുകളാണ് രെജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.