വയനാട്ടിൽ സെപ്റ്റംബർ 27ന് പ്രവാസികൾക്കായി നോർക്ക റൂട്ട്സ് സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല
ജില്ലയിൽ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിക്കുന്നു
വയനാട് : ജില്ലയിൽ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശിൽപ്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് രാവിലെ 9.30 മുതൽ പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി.
തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടേയും മറ്റ് പദ്ധതികളുടെയും സേവനങ്ങളുടെയും വിശദാംശങ്ങൾ ശില്പശാലയിൽ ലഭ്യമാകും.
സംരംഭങ്ങൾ തെരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനും ആവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകൾ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും, കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കാൻ കഴിയുന്ന നൂതന ബിസിനസ് ആശയങ്ങളെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്യും. രണ്ട് വർഷത്തിന് മുകളിൽ വിദേശത്തു ജോലി ചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും വിപുലീകരണത്തിനുമായി നൽകുന്ന പദ്ധതിയാണ് എൻഡിപിആർഇഎം. www.norkaroots.org വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ സെപ്റ്റംബർ 27ന് രാവിലെ വേദിയിലെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2329738, 8078249505.