വയനാട്ടിൽ നാഷണൽ ആയുഷ് മിഷൻ കീഴിൽ ഫിസിയോതെറാപിസ്റ്റ് നിയമനം

നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

 

വയനാട് :  നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 രാവിലെ 10ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ജില്ലാ പ്രോഗ്രാം മാനേജ്‌മന്റ് യൂണിറ്റ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ www.nam.kerala.gov.in വെബ്‍സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8848002947