മുണ്ടക്കൈ - ചൂരൽ മല രക്ഷാപ്രവർത്തകർക്ക് ടി.എൻ.ജി. പുരസ്കാര സമർപ്പണം ഇന്ന്
എഴുത്തുകാരനും ചലച്ചിത്രകാരനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫും ആയിരുന്ന ടി എൻ ഗോപകുമാറിന്റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരം ഇന്ന് വയനാട് മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
Jan 30, 2025, 09:24 IST

കൽപ്പറ്റ: എഴുത്തുകാരനും ചലച്ചിത്രകാരനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫും ആയിരുന്ന ടി എൻ ഗോപകുമാറിന്റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരം ഇന്ന് വയനാട് മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചൂരൽമല മുണ്ടക്കൈ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട നാട്ടുകാർക്കുമാണ് ടി.എൻ.ജി പുരസ്കാരങ്ങൾ നൽകുന്നത്.
ടി സിദ്ദിഖ് എംഎൽഎ, എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി. ജോൺ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി എത്തും. വൈകിട്ട് 3ന് മേപ്പാടി എം എസ് എ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.