കാഞ്ഞിരത്തിനാൽ കുടുംബത്തിന് സമ്പൂർണ്ണ നീതി ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്

ഞ്ഞിരത്തിനാൽ ഭുമി പ്രശ്‌നത്തിൽ കുടുംബത്തിന് സമ്പൂർണ്ണ നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖ്. ഭൂമിയുടെ മൂന്ന് ഭാഗവും ജനങ്ങൾ താമസിക്കുകയും കൃഷി ഭൂമിയും ഒരു ഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച്

 

വയനാട് : കാഞ്ഞിരത്തിനാൽ ഭുമി പ്രശ്‌നത്തിൽ കുടുംബത്തിന് സമ്പൂർണ്ണ നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖ്. ഭൂമിയുടെ മൂന്ന് ഭാഗവും ജനങ്ങൾ താമസിക്കുകയും കൃഷി ഭൂമിയും ഒരു ഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച് കുടുംബത്തെ കുടിയൊഴിപ്പിച്ച നടപടി വൈകാരികവും അനീതി നിറഞ്ഞതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കർഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾ ഉണ്ടാവില്ല. 

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട്  നടത്തിയ നിരന്തമായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാർഗ്ഗത്തിലൂടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കാൻ പുതിയ നീക്കം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കൽപ്പറ്റ റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. ചെൽസസിനി, അഡീഷണൽ പ്രിൻസിപ്പൽ  ഫോറസ്റ്റ് കൺസർവേറ്റർജെ.ജസ്റ്റിൻ മോഹൻ, ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ, പാലക്കാട് വൈൽഡ് ലൈഫ് കൺസർവേറ്റർ ടി. ഉമ, എ.ഡി.എം കെ. അജീഷ്, നേർത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാർ, സൗത്ത് വയനാട് ഡി.എഫ്.ഒ  ആഷിഖ് അലി, ജെയിംസ്, ട്രീസ, വനം വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.