സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുന്നു: മന്ത്രി ഒ. ആർ കേളു
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മാനന്തവാടി ഒഴക്കോടി കുളങ്ങര അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 20 ലക്ഷം എം. എൽ. എ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
വയനാട് : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മാനന്തവാടി ഒഴക്കോടി കുളങ്ങര അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 20 ലക്ഷം എം. എൽ. എ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും വികസന പ്രവർത്തനങ്ങൾ നഗരപ്രദേശങ്ങളിലേക്കു മാത്രം പരിമിതപ്പെടാതെ ഉൾമേഖലകളിലും മികച്ച രീതിയിൽ വ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചെറുതും വലിയതുമായ ഗ്രാമീണ റോഡുകൾ നവീകരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മാനന്തവാടി നഗരസഭ ക്ഷേമകാര്യ-സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ അധ്യക്ഷയായ പരിപാടിയിൽ
നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. വി ജോർജ്, കൗൺസിലർ കെ. ടി ബിജു, റോഡ് വികസന സമിതി പ്രസിഡന്റ് ബാലകൃഷ്ണൻ, കൺവീനർ വാസു, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പൊതുജനങ്ങൾ പങ്കെടുത്തു.