വയനാട്ടിലെ വികസന പ്രവർത്തനങ്ങളിൽ പരിശോധന ആവശ്യം മന്ത്രി കെ.എം ഷാജി
വയനാട് : വയനാട്ടിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പരിശോധന ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.എം ഷാജി. കള്ളാടി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. അതിന് ശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും.
അന്വേഷണം പൂർത്തിയായ ശേഷം മാത്രമെ തുടർ പ്രവർത്തനങ്ങൾ നടപ്പാക്കവെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അടിക്കടി ദുരന്തങ്ങളുണ്ടാവുന്നതിൽ ജില്ലയിലെ ജനങ്ങൾ പരിഭ്രാന്തരാണ്. ജില്ലയിൽ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകൾ കണക്കിലെടുത്താവണമെന്ന നിരീക്ഷണമാണ് മന്ത്രിസഭ വിലയിരുത്തിയത്. അപകച്ചെ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള അഭിപ്രായങ്ങളെ കൂടുതൽ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്നും മന്ത്രി കെ.എം ഷാജി പറഞ്ഞു.