കായകൽപം: ആരോഗ്യ മന്ത്രിയുടെ ജനസമ്പർക്ക പരിപാടി മൂന്നിന് ജില്ലയിൽ

ആരോഗ്യ മേഖലയിലെ വെല്ലുവിളികൾ, പ്രതിസന്ധികൾ, ആരോഗ്യ രംഗത്ത് മുൻഗണന അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കൽ എന്നീ ലക്ഷ്യത്തോടെ കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ
 

വയനാട് : ആരോഗ്യ മേഖലയിലെ വെല്ലുവിളികൾ, പ്രതിസന്ധികൾ, ആരോഗ്യ രംഗത്ത് മുൻഗണന അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കൽ എന്നീ ലക്ഷ്യത്തോടെ കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ ജൂലൈ മൂന്നിന് രാവിലെ 9.30 ന് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. കായകൽപം ജനസമ്പർക്ക പരിപാടിയിലൂടെ ജില്ലയിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.

ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം, പോരായ്മകൾ, പരിഹാരം എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തും. ജനസമ്പർക്ക പരിപാടിയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള നിർദേശങ്ങൾ, പരാതികൾ മന്ത്രി സ്വീകരിക്കും. ജനസമ്പർക്ക പരിപാടിയിൽ നിന്നുള്ള നിർദേശങ്ങൾ ക്രോഡീകരിച്ച് ജില്ലാതല കർമ്മപദ്ധതി തയ്യാറാക്കും. യോഗത്തിൽ ആയുഷ് ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും വികസന സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ പരിപാടിയിൽ പങ്കെടുക്കും.

കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടക്കുന്ന പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് അധ്യക്ഷനാവും. എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ, ഐ.എസ്.എം ഡയറക്ടർ ഡോ. പ്രിയ കെ.എസ്, ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ. എം.പി ബീന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.