മീനങ്ങാടി കത്തീഡ്രൽ പെരുന്നാൾമെഡിക്കൽ ക്യാമ്പ് നടത്തി
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രലിന്റെയും സുൽത്താൻ ബത്തേരി വിനായ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 2 ന് രാവിലെ 9 മണിമുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്‌തേഫാനോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിനായക ആശുപത്രി ചീഫ് ഡോ.മധുസൂദനൻ ,
വയനാട് : മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രലിന്റെയും സുൽത്താൻ ബത്തേരി വിനായ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 2 ന് രാവിലെ 9 മണിമുതൽ 1 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്‌തേഫാനോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിനായക ആശുപത്രി ചീഫ് ഡോ.മധുസൂദനൻ ,
ഓർത്തോ വിഭാഗം ഡോ.നിധിൻ, ജനറൽ മെഡിസിൻ ഡോ. സത്യനാഥൻ, ഡോ.സഞ്ജു , ഗൈനക്കോളജി ഡോ.അഷ്മിറ എന്നിവർ ക്യാമ്പിൽ സേവനം അനുഷ്ഠിച്ചു കൂടാതെ വിനായക ഹോസ്പിറ്റൽ സ്റ്റാഫ്, നേഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ എന്നിവർ ക്യാമ്പിൽ രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകി. കത്തീഡ്രൽ വികാരി ഫാദർ ബിജുമോൻ കർളോട്ടുകുന്നേൽ, സഹവികാരിമാരായ ഫാദർ റെജിപോൾ ചവർപ്പനാൽ, ഫാദർ സോജൻ വാണാക്കുടി, ഫാദർ എൽദോ ജോണി ലീലാഭവനം, ട്രസ്റ്റി തോമസ് ടി.കെ, ജോ.ട്രസ്റ്റി, ജിതിൻ ജോണി, സെക്രട്ടറി സാബു വി.എം, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.