വയനാട്ടിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഓഫീസുകളിലേക്ക്  മാനേജ്‌മെന്റ് ട്രെയിനി നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി ഓഫിസ്, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത

 

വയനാട്  : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഐ.റ്റി.ഡി.പി ഓഫിസ്, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത.  ബിരുദധാരികൾക്ക് ഗ്രേസ്മാർക്ക് ലഭിക്കും. പ്രായപരിധി 35 വയസ്. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ അധികരിക്കരുത്.

അപേക്ഷ ഫോമുകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലും മാനന്തവാടി, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. അപേക്ഷകർ സ്ഥിര താമസക്കാരായ അതത് താലൂക്കിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ അപേക്ഷ നൽകണം.

താലൂക്ക് അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വരുമാനം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഡിസംബർ 31 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ നൽകണം. ഫോൺ- 04936 202232 (കൽപ്പറ്റ), 04933 240210 (മാനന്തവാടി), 04936 221074 (സുൽത്താൻ ബത്തേരി).