വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദവും സർക്കാർ, എൻജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ

 

വയനാട് :ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമ ബിരുദവും സർക്കാർ, എൻജിഒ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ എന്നിവ സംബന്ധിച്ച നിയമപരമായ കാര്യങ്ങളിൽ അഭിഭാഷകരായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 40 വയസ്. ഉദ്യോഗാർത്ഥികൾ  ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ സഹിതം  ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ഓഫീസിൽ നവംബർ അഞ്ച് വൈകിട്ട് അഞ്ചിനകം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ മീനങ്ങാടി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ ലഭിക്കും. ഫോൺ- 04936 246098, 8606229118.