എൽ.ഡി.എഫ് വടക്കൻ മേഖല ജാഥ വയനാട്ടിൽ പ്രവേശിച്ചു
വ്യാഴാഴ്ച വൈകിട്ട് മാനന്തവാടിയുടെ ഹൃദയം ഒന്നായി. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, ഗോത്രജനത എന്നിവരെല്ലാം ഒരേ മനസ്സോടെ ജാഥാ ക്യാപ്‌റ്റനെ കേട്ടു. വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വീകരണം മാനന്തവാടിയിലായിരുന്നു.
മാനന്തവാടി : വ്യാഴാഴ്ച വൈകിട്ട് മാനന്തവാടിയുടെ ഹൃദയം ഒന്നായി. കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, ഗോത്രജനത എന്നിവരെല്ലാം ഒരേ മനസ്സോടെ ജാഥാ ക്യാപ്‌റ്റനെ കേട്ടു. വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട് ആറോടെയാണ് മാനന്തവാടിയിലേക്ക് എത്തിയത്.
തലപ്പുഴയിൽ നേതാക്കളുടെ സ്വീകരണത്തിനുശേഷം ടൗണിൽ ജോസ് തിയറ്റർ ജങ്ഷനിൽ ജനാവലി ഉജ്വല വരവേൽപ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക് ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കൺവീനർ പി വി സഹദേവൻ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു വരവേൽപ്പ്. കൈക്കൊട്ടിക്കളിയും പടക്കവും മത്താപ്പും കൊഴുപ്പേകി. ടാക്‌സി, ചുമട്ട് തൊഴിലാളികളും യുവജനങ്ങളെല്ലാം ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ചു. ബാനറിന് പിന്നിൽ മുത്തുക്കുടകൾക്കുകീഴെ ജാഥാ ക്യാപ്റ്റനും ജാഥാ അംഗങ്ങളും നീങ്ങി.
പിന്നിൽ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഒഴുകി. ജാഥയുടെ പ്രധാന്യം വിവരിച്ചും ജനാവലിയുമായി സംവദിച്ച നായകന്റെ പ്രസംഗം മുക്കാൽ മണിക്കൂർ നീണ്ടു. കേരളത്തിന്റെ കുതുപ്പിന് കരുത്ത് പകർന്നായിരുന്നു സമാപനം.ജാഥാ അംഗങ്ങളായ കെ എസ് സലീഖ, പി പി ദിവാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി കെ ശശിധരൻ അധ്യക്ഷനായി. കൺവീനർ പി വി സഹദേവൻ സ്വാഗതവും പി ടി ബിജു നന്ദിയും പറഞ്ഞു. മന്ത്രി ഒ ആർ കേളു, എൽ.ഡി.എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സി.പി.ഐ സംസ്ഥാന സമിതി അംഗം പി കെ മൂർത്തി, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ കെ ഹംസ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ, വി പി വർക്കി, മുഹമ്മദ് പഞ്ചാര, രഞ്ജിത്ത്, ടി കെ പുഷ്പൻ തുടങ്ങിയവർ പങ്കെടുത്തു.