കേരള പോലീസ് അസോസിയേഷൻ  ജില്ലാ കൺവെൻഷൻ  സംഘാടകസമിതി രൂപീകരിച്ചു

2025 മെയ് പത്താം തീയതി മുട്ടിലിൽ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ വിജയകരമായി നടത്തുന്നതിന് ആവശ്യമായ സംഘാടക സമിതി രൂപീകരിച്ചു.

 

കൽപ്പറ്റ: 2025 മെയ് പത്താം തീയതി മുട്ടിലിൽ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ വിജയകരമായി നടത്തുന്നതിന് ആവശ്യമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി . അബ്ദുൽ കരീം എം.എം നിർവഹിച്ചു. 

പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ.ബിപിൻ സണ്ണി അധ്യക്ഷനായ ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി . പി.സി. സജീവ് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻറ് . കെ.എം. ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി . ലതീഷ് കുമാർ വി (ചെയർമാൻ). രതീഷ് പി.ജി, . ഷജീർ എം.കെ (വൈസ് ചെയർമാൻ), ശ്രീ. ശ്രീ. റിയാസ് ടി.പി (കൺവീനർ), ശ്രീ. അബ്ദുൾ നാസിർ, ശ്രീ. പി. എസ്. അജീഷ് (ജോയിൻ്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കൺവെൻഷൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ഫൂട്ബോൾ മത്സരം, ക്രിക്കറ്റ് മത്സരം, ഷട്ടിൽ - ബാഡ്മിൻ്റൺ മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.